chirakkadav
പ്രതിഷ്ഠാവാർഷിക ചടങ്ങുകളിലും അതിനോട് അനുബന്ധിച്ച് നടന്ന ശ്രീനാരായണ ധർമ്മ പ്രബോധന സമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉത്ഘാടനം ചെയ്യ്തു.

കായംകുളം: ചിറക്കടവം തെക്ക് 4258-ാം നമ്പർ ശാഖായോഗത്തിലെ പ്രാർത്ഥനാലയത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെയും രണ്ടാമത് വാർഷികം ആഘോഷിച്ചു. ശ്രീനാരായണ ധർമ്മ പ്രബോധന സമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യ്തു. ശാഖാ പ്രസിഡന്റ് കെ.സുധീർദത്തൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി എം.രമേശൻ സ്വാഗതവും യൂണി​യൻ പ്രസിഡന്റ് വി.ചന്ദ്രദാസ് മുഖ്യപ്രഭാഷണവും അഡ്വ.എസ്.ധനപാലൻ പ്രഭാഷണവും നി​ർവഹി​ച്ചു. യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽദേവരാജൻ, വിഷ്ണുപ്രസാദ്, ടി​.വി.രവി, ശാഖാഭാരവാഹികളായ സി.രാജേന്ദ്രൻ, എസ്.ലളിതമ്മ, ചന്ദ്രലേഖ സുധീർ, കെ.എസ്.സുനിൽ കണിയാംപറമ്പിൽ എസ്.ഹരിദാസ്, സജുകൊടിത്തറ, സുരേന്ദ്രൻ കണിമംഗലം, ഗീത എന്നിവർ സംസാരിച്ചു. ശിവബോധാനന്ദ സ്വാമി ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും നടത്തി.വൈകിട്ട് അഞ്ചു മണിമുതൽ ശ്രീനാരായണ ഗുരുദിവ്യ സങ്കീർത്തനം ഭജൻസും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനവും നടന്നു.