obit-kuttappan-72

ഉപ്പുതറ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. അയ്യപ്പൻകോവിൽ തോണിത്തടി കാട്ടിപ്പറമ്പിൽ കെ.എസ്. കുട്ടപ്പനാ(72) ണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചത്. പ്രമേഹം ഉൾപ്പെടെ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. ഭാര്യ :സരസമ്മ മക്കൾ: മഞ്ജു, രഞ്ജു, മായ, രമ്യ. മരുമക്കൾ: രാഗേഷ്, സന്തോഷ്, സുജൻ, ഹരി.