കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, യോഗ നേതൃത്വത്തിനും കുട്ടനാട് സൗത്ത് യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിന്റെ വാർഷിക റപൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുന്നതിന് നാഷണൽ കമ്പനി ലാ ബോർഡ് അനുമതി നൽകിയതിനെ യൂണിയൻ കമ്മിറ്റിയുടെയും, പോഷക സംഘടനകളുടെ സംയുക്ത യോഗം സ്വാഗതം ചെയ്തു.
യോഗം യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു .കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എൻ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി സുജീന്ദ്രബാബു ,സിമ്മി ജിജി , സിപി ശാന്തമ്മ, സനൽകുമാർ,സുജിത്ത്ശാന്തി ,ബിജു എന്നിവർ സംസാരിച്ചു.