thaikkattussery
കർമ്മ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ് വിശദീകരിച്ചു.

പൂച്ചാക്കൽ കൊവിഡ് പ്രതിസന്ധി മറികടക്കാൻ തീവ്രയജ്ഞ പദ്ധതികളുമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആലോചനയോഗം ചേർന്നു. ബ്ളോക്കിന് കീഴിലെ അഞ്ചു പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകരുടേയും , ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കർമ്മപദ്ധതികൾക്ക് രൂപംനൽകിയത്.

വാർഡ് തലത്തിൽ ജാഗ്രത സമിതി വിളിച്ചു ചേർക്കും. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ എൻ.കെ.ജനാർദ്ദനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് കർമ്മ പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.വിശ്വംഭരൻ , അഡ്വ.വി.വി.ആശ , ധന്യ സന്തോഷ്, സുധീഷ് എന്നിവരും ജില്ലാ പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ , അഡ്വ.ജയശ്രീ , ബി.ഡി.ഒ എ.ബിജു എന്നിവർ പങ്കെടുത്തു.