മാവേലിക്കര: കൊവിഡ് വ്യാപന സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും മുൻ കരുതലുകൾ നിർബന്ധമായി പാലിക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പു വരുത്തുമെന്ന് നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സജീവ് പ്രായിക്കര അറിയിച്ചു. ഹോട്ടലുകളിലെത്തുന്നവർക്ക് നിർബന്ധമായും തിളപ്പിച്ചാറിയ വെള്ളം നൽകണം.
എല്ലാ വ്യാപാര സ്ഥാപനങ്ങളും സാനിട്ടൈസർ, ഹാൻഡ് വാഷ്, ശുദ്ധജലം എന്നിവ കൃത്യമായി കരുതണം. സ്ഥാപനങ്ങളിലെ തൊഴിലാളികൾ മാസ്ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.