ചേർത്തല: ജില്ലാ മെഡിക്കൽ ഓഫിസിന്റെയും ലെപ്രസി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കലവൂർ പ്രസന്റേഷൻ ആരാമം, സ്‌നേഹഭവൻ, കഞ്ഞിക്കുഴി ഹോപ്കമ്മ്യൂണിറ്റി വില്ലേജ് എന്നിവിടങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് ബോധവത്കരണ ക്ലാസും കുഷ്ഠരോഗ പരിശോധനയും നടത്തി. എ.എൽ.ഒ ശ്രീകുമാർ, നോൺ മെഡിക്കൽ സുപ്പർവൈസർ ബേബി തോമസ്, റഫീക്ക്, ജയദേവി എന്നിവർ നേതൃത്വം നല്കി.