ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്താകെ ഭീതി പരത്തുന്നതിനിടെ, ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 90,000ത്തിലേക്ക് കടക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിലേക്കുമ‌ടുക്കുന്നു. ആദ്യഘട്ടത്തിൽ ആയിരത്തിലെത്തിയത് രണ്ട് തവണ മാത്രമായിരുന്നെങ്കിൽ ഇന്നലെ 908 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.