ചേർത്തല: തൊഴിലുറപ്പ് ജോലിക്കിടെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുകയും കൂലി കൈപ്പറ്റുകയും ചെയ്തുയെന്ന പരാതിയിൽ ജോലി ചെയ്ത കാലയളവിലെ വേതനം തിരിച്ചു പിടിക്കണമെന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ സുനിൽ എന്ന വ്യക്തി തൊട്ടടുത്ത പ്ലോട്ടിലുള്ള തന്റെ കൃഷിയിടത്തിലേയ്ക്ക് പോയിരുന്നുയെന്ന് കാട്ടി ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.കെ. രമേശനാണ് പരാതി നൽകിയത്. കഞ്ഞിക്കുഴി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് പരാതിയുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ട് കൂലി തിരിച്ചു പിടിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചത്.

പദ്ധതി പ്രകാരം നിലവിൽ 800 ചുവട് വേപ്പിൻ കൃഷി ചെയ്യുന്നുണ്ട്. കൃത്യമായി ജോലി ചെയ്യുകയും വേതനം കൈപ്പറ്റുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യമാണ് പരാതിക്ക് പിന്നിൽ. നിയമപരമായി നേരിടും.

വി.പി. സുനിൽ