ആലപ്പുഴ: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടപടികൾ കർശനമാക്കുവാൻ ഇന്നലെ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചു. ചടങ്ങുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഓഡിറ്റോറിയത്തിന് അകത്ത് നടക്കുന്ന ചടങ്ങുകളിൽ 75 പേരും തുറസായ സ്ഥലത്ത് നടക്കുന്ന ചടങ്ങുകളിൽ 150 പേരും മാത്രമേ പങ്കെടുക്കാവൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്ക് നഗരസഭയിൽ നിന്നും അനുവാദം വാങ്ങണം. നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡുകൾ പരിശോധന കർശനമാക്കും. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കും. ചെയർപേഴ്‌സൺ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, എം.ആർ.പ്രേം, എ.ഷാനവാസ് , നസീർ പുന്നക്കൽ , ഹരികൃഷ്ണൻ , സലിം മുല്ലാത്ത് തുടങ്ങിയവർ പങ്കെടുത്തു.