ആലപ്പുഴ: ജില്ലയിൽ രണ്ടു ദിവസമായി നടന്ന കൊവിഡ് മാസ് ഡ്രൈവിന്റെ ഭാഗമായി 25,129 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും മൊബൈൽ സംഘത്തിന്റെയും നേതൃത്വത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടന്നത്. വെള്ളിയാഴ്ച 12,488 പേരെയും ഇന്നലെ 12,641 പേരെയും പരിശോധിച്ചു.