ആലപ്പുഴ : ആരോഗ്യ വകുപ്പിന്റെയും ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പു ചാത്തനാടുള്ള ഈസ്റ്റ് റോട്ടറി ക്ലബ്ബ് ഹാളിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.തോമസ് വാവാനികുന്നേൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.കെ.മധുകുമാർ വർമ്മ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ബേബികുമാരൻ, അസിസ്റ്റന്റ് ഗവർണർ കുമാരസ്വാമി പിള്ള, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ഡോ.കെ.കൃഷ്ണകുമാർ, വാർഡ് കൗൺസിലർ ഗോപിക വിജയപ്രസാദ്, റെഡ്ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഡോ.മണികുമാർ, സെക്രട്ടറി അഡ്വ.വി.അന്തോണിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.