ambala

അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടൽ തീരത്ത് 3 ദിവസം മുമ്പ് അടിഞ്ഞ 500 കിലോയോളമുള്ള തിമിംഗലത്തെ മറവു ചെയ്യാത്തതിനാൽ പ്രദേശത്ത് രൂക്ഷഗന്ധം വ്യാപിക്കുന്നു.

പുന്നപ്ര തെക്കു പഞ്ചായത്ത് 15-ാം വാർഡിലെ കടലോരത്താണ് തിമിംഗലം അടിഞ്ഞ് കയറിയത്. വിവരം വാർഡ് അംഗത്തേയും ഗ്രാമ പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും നടപടി ആയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വേനൽ മഴയിൽ അഴുകി പകർച്ച വ്യാധികൾക്ക് സാദ്ധ്യതയുണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ.