പൂച്ചാക്കൽ: അംഗ പരിമിതനായ ലോട്ടറി വില്പനക്കാരന്റെ ലോട്ടറി ടിക്കറ്റും പണമടങ്ങിയ ബാഗും തട്ടിപ്പറിച്ചതായി പരാതി. പള്ളിപ്പുറം ചാത്തനാട്ട് വീട്ടിൽ ഷാജിയുടെ പക്കൽ നിന്നാണ് 2000 രൂപയുടെ ടിക്കറ്റും 3000 രൂപയും കവർന്നത്. ശനിയാഴ്ച രാത്രി 8.30 ന് പല്ലുവേലി സ്കൂളിന് തെക്ക് വശത്താണ് സംഭവം. ടിക്കറ്റുമായി വീട്ടിലേക്ക് പോകവേ, ബൈക്കിലെത്തിയ മോഷ്ടാവ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു.ചേർത്തല പൊലീസിൽ പരാതി നൽകി.