ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം ശക്തമാവുന്ന സാഹചര്യത്തിൽ ആലപ്പുഴ നഗരസഭയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പുനരാരംഭിച്ചു. ടൗൺ ഹാളിലാണ് സെന്റർ ഒരുക്കിയിട്ടുള്ളത്. 120 പുരുഷന്മാർക്കും 70 സ്ത്രീകൾക്കുമായി ഇവിടെ ചികിത്സ നൽകാൻ കഴിയുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. ഹെൽത്ത് സ്‌ക്വാഡുകളുടെ പരിശോധന ഊർജ്ജിതപ്പെടുത്തി. ബോധവത്കരണത്തിനായി വാഹന അനൗൺസ്‌മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 52 വാർഡിലെയും കൊവിഡ് ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തമാക്കി.