മാവേലിക്കര: വോയ്സ് ഒഫ് അറനൂറ്റിമംഗലത്തിന്റെ ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാനം സിനിമ തിരക്കഥാകൃത്ത് രാജേഷ് രാഘവൻ ഉദ്ഘാടനം ചെയ്തു. വി.ഒ.എ അഡ്മിൻ ചന്ദ്രിക കുമാരി അദ്ധ്യക്ഷയായി. അനുമോദന സമ്മേളനം തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബാസതീഷ് ഉദ്ഘാടനം ചെയ്തു. വി.ഒ.എ അഡ്മിൻ രാജേഷ് രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ബീന വിശ്വകുമാർ, സജി എസ്.പുത്തൻവിള, കെ.സുജാത, സുമേഷ്, ബിനു ഓമനകുട്ടൻ, കെ.കെ.വിശ്വംഭരൻ, വാസന്തി, പ്രദീപ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം കരസ്ഥമാക്കിയവരേയും ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ, വിവാഹ ധനസഹായങ്ങളും വിതരണം ചെയ്തു.