ചേർത്തല: മുഹമ്മ ശ്രീനാരായണ വിലാസം മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം 20ന് കൊടിയേറി 24 ന് സമാപിക്കും. 20 ന് വൈകിട്ട് 6.30 ന് വാരനാട് സി.എം.മുരളീധരൻ തന്ത്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. 21ന് വൈകിട്ട് 5.30 ന് ഭഗവതിസേവ, 6.30 ന് അലങ്കാര ദീപാരാധന, 8ന് ശ്രീബലി. 22ന് രാവിലെ 8 ന് ശ്രീബലി,വൈകിട്ട് 5.30 ന് വിശേഷാൽ നെയ് വിളക്ക് അർച്ചന. 23ന് പള്ളിവേട്ട മഹോത്സവം. 24ന് ആറാട്ട് മഹോത്സവം, രാവിലെ 8 ന് കാഴ്ചശ്രീബലി, 11.30 ന് മഹാനിവേദ്യം വൈകിട്ട് 5 ന് കാഴ്ചശ്രീബലി, തുടർന്ന് അലങ്കാര ദീപാരാധന, രാത്രി 9.30 ന് ആറാട്ട് ബലി.