ആലപ്പുഴ: കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ സന്ദർശിച്ചു. പിതാവ് അമ്പിളികുമാറിനെയും സഹോദരൻ അനന്തുവിനെയും മറ്റ് കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. സി.പി.എം നേതാക്കളും ഒപ്പമുണ്ടായിരുന്നു.