ആലപ്പുഴ: ദേശീയപാതയിൽ പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയ്ക്ക് സമീപം കാറിടിച്ച് സൈക്കിൾ യാത്രികൻ ആലപ്പുഴ ചാത്തനാട് മുൻസിപ്പൽ കോളനിയിൽ ഷാജി (51) മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കാർ നിറുത്തിയില്ല. ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.