തുറവൂർ: തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് വൈകിട്ട് 7ന് ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ, മേൽശാന്തി ഗോപി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 27 ന് ആറാട്ടോടെ സമാപിക്കും.22 ന് രാവിലെ 6.30ന് മകം ദർശനം. പുനഃപ്രതിഷ്ഠാദിനമായ 26നാണ് പള്ളിവേട്ട മഹോത്സവം. ക്ഷേത്രയോഗം പ്രസിഡൻറ് ടി.ബി.സിംസൺ, വൈസ് പ്രസിഡൻറ് എൻ.കെ.കരുണാകരൻ, സെക്രട്ടറി കെ.പി.രമണൻ, ട്രഷറർ പി.സോമൻ എന്നിവർ നേതൃത്വം നൽകും.