കായംകുളം: കൊവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപന പശ്ചാത്തലത്തിൽ കായംകുളം നഗരസഭ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റ്‌റായി കായംകുളം ശ്രീരാമകൃഷ്ണ ആശ്രമത്തിന് കീഴിലുള്ള (സ്വാമി നിർമ്മലാനന്ദ മെമ്മോറിയൽ ബാലഭവൻ) തുളസീതീർത്ഥം ഹോസ്റ്റൽ ഏറ്റെടുത്തു.

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലും ആരോഗ്യജാഗ്രതാ കമ്മി​റ്റികൾ കൂടുകയും ബോധവത്കരണം ഉൾപ്പടടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്തതായി നഗരസഭ ചെയർപേഴ്‌സൺ പി. ശശികല പറഞ്ഞു.

ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം ജീവനക്കാർ 44 വാർഡുകളിലും അണുനശീകരണം നടത്തി വരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും ചെയ്തു.

.................

വിവാഹം, ഗൃഹപ്രവേശം, മരണം എന്നിവയ്ക്ക് പരമാവധി ആളുകളെ കുറച്ച് കൊവിഡ് മാനദണ്ഡ പ്രകാരം ചടങ്ങുകൾ നടത്തുകയും, എല്ലാ ചടങ്ങളുകളും കൊവിഡ്19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.

അനാവശ്യ സഞ്ചാരവും, ഒത്തുച്ചേരലുകളും ഒഴിവാക്കണമെന്നും നഗരസഭാ ചെയർപേഴ്‌സൺ പി. ശശികല അറിയിച്ചു.


നഗരസഭാ ചെയര്‌പേുഴ്‌സൺ