ആലപ്പുഴ: ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ ഇടപെടുമെന്ന് മന്ത്രി പി.തിലോത്തമനും, മന്ത്രി വി.എസ്.സുനിൽകുമാറും ഉറപ്പ് നൽകിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. കിഴിവിന്റെ പേരിൽ കർഷകരെ ദ്രോഹിക്കുന്ന നിലപാട് തിരുത്തുവാൻ മില്ലുടമകൾ തയ്യാറാകണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.