ആലപ്പുഴ : കൊവിഡ് ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള 42 വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവിൽ ഒമ്പത് വെന്റിലേറ്ററുകൾ കരുതൽ ശേഖരമായുണ്ട്. വെന്റിലേറ്ററുകളുടെ കുറവ് കൊണ്ട് ചികിത്സ കിട്ടാതാവുന്ന സാഹചര്യം മെഡിക്കൽ കോളജിൽ ഇല്ല. കൊവിഡിതര രോഗികൾക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.