ആലപ്പുഴ: ജില്ലയിൽ ഇന്നലെ 704 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5,299 ആയി. 696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 380 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 83,472 പേർ രോഗമുക്തരായി.
കണ്ടെയിൻമെന്റ് സോണുകൾ
തകഴി- വാർഡ് 13ൽ ശാസ്തവിഹാർ മുതൽ ചെറ്റുവേലിൽപ്പാലം വരെ തകഴി - പടഹാരം റോഡിന്റെ പടിഞ്ഞാറുവശം വരുന്ന പ്രദേശം, കടക്കരപ്പള്ളി- വാർഡ് ഏഴ്, 11,12,13, ചേന്നം പള്ളിപ്പുറം- വാർഡ് 11ൽ അടിവാരം ബസ് സ്റ്റോപ്പ് മുതൽ കിഴക്കോട്ട് കല്ലറത്തറ ഭാഗം, കുരിശടി ഭാഗം വരുന്ന പ്രദേശം, വാർഡ് 12ൽ കല്ലറപ്പുറം ഭാഗം മുതൽ ചെങ്ങണ്ട് കരിയിൽ ഭാഗം വരുന്ന പ്രദേശം, കാവാലം- വാർഡ് അഞ്ച്, ഏഴ്, ഏഴുപുന്ന- വാർഡ് 13ൽ പാറായി കവല എരമല്ലൂർ റോഡിന്റെ വടക്ക് റെയിൽവേ ട്രാക്ക് വരേയും പാറായി കവല -കുമ്പളങ്ങി റോഡിന്റെ കിഴക്ക് ഭാഗം റെയിൽവേ ട്രാക്ക് വരെയുള്ള പ്രദേശം, മൂന്നാം വാർഡിൽ പി.എൽ. ജേക്കബ് റോഡിന്റെ തെക്ക് റെയിൽവേ ട്രാക്ക് വരെയുള്ള പ്രദേശം, തഴക്കര- വാർഡ് രണ്ട് എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കി.