ചാരുംമൂട് : ഭരണിക്കാവ് പഞ്ചായത്ത് ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ ജംഗ്ഷൻ മാലിന്യകൂമ്പാരമാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ചാരുംമൂട് യൂണിറ്റ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ സമരത്തിൽ
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കെ. വി. വി. എസ് ചാരുംമൂട് യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി പിയൂഷ് ചാരുംമൂട് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് യൂണിറ്റ് രക്ഷാധികാരി അനീസ് ബദറുദ്ധീൻ, ട്രഷറർ നിധീഷ്, വൈസ് പ്രസിഡന്റുമാരായ അഖിൽ മുകേഷ്, യാസിഫ് അലിഖാൻ, സെക്രട്ടറി ഷമീർ സലീം, നേതാക്കളായ മിൽസു ഗോപാൽ, ഗിരീഷ് ശ്രീലക്ഷ്മി, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി. ബിന്നുകളിലെ മാലിന്യം സമയാസമയങ്ങളിൽ നീക്കം ചെയ്യണമെന്നും മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് വിംഗ് നേതൃത്വം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് നിവേദനം നൽകി. ബിന്നിന് ചുറ്റുമുള്ള മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാമെന്നും ബിന്നുകൾ മാറ്റിസ്ഥാപിക്കാമെന്നും ചുറ്റുമുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാമെന്നുമുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.