ആലപ്പുഴ : കൊലപാതക രാഷ്ട്രീയം നാടിനാപത്താണെന്നും അത് അവസാനിപ്പിക്കണമെന്നും ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശൃപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി എ.ജി.സുഭാഷ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് ചേർത്തല, വിഷ്ണു പ്രസാദ്, സോമൻ, സുരേഷ് ബാബു,അഡ്വ.ഷൈലജ, ശ്രീകാന്ത്, രാജീവ്, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ മോഹനൻ കൊഴുവല്ലൂർ നന്ദി പറഞ്ഞു.