ആലപ്പുഴ: എ.സി റോഡിന്റെ പുനർനിർമ്മാണം സംബന്ധിച്ച ആശങ്കകൾ ക്രോഡീകരിച്ച് സർക്കാരിന് നൽകുവാൻ കേരള ഗവ കോൺട്രാക്റ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10 മുതൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. സ്ട്രച്ചറൽ എൻജിനീയേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ.അനിൽ ജോസഫ് മോഡറേറ്ററാവും. ബി. എ.ഐ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ ഉദ്ഘാടനം നിർവഹിക്കും. എൻജിനീയർമാരായ യാക്കൂബ് മോഹൻ ജോർജ്, ഹരൻ ബാബു, പുളിങ്കുന്ന് എൻജിനീയറിംഗ് കോളേജ് പ്രൊഫ ഡോ.സുനിൽകുമാർ എന്നിവർ വിഷയാവതരണം നടത്തും. മാദ്ധ്യമ പ്രവർത്തകൻ എം.ജയചന്ദ്രൻ ചർച്ചകൾ ക്രോഡീകരിക്കും.