ചേർത്തല : കഴിഞ്ഞ 17 വർഷമായി റാസൽ ആൽ ഖൈമയിൽ പ്രവാസി ജീവിതം നയിച്ച് അഞ്ച് പുസ്തകങ്ങൾ രചിച്ച് നിരവധി പുരസ്‌കാരങ്ങൾ നേടിയ തണ്ണീർമുക്കം പ്രകാശനെ മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം കൂട്ടായ്മ ആദരിച്ചു.വയലാർ രാമവർമ്മ സ്മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങിൽ കവി വയലാർ ശരത്ചന്ദ്രവർമ്മ പൊന്നാടയണിയിച്ചു. സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബേബി തോമസ് കണ്ണങ്കര സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി.ഷാജി മുഹമ്മ സ്വാഗതവും പ്രകാശൻ തണ്ണീർമുക്കം നന്ദിയും പറഞ്ഞു .