പൂച്ചാക്കൽ: അരൂക്കുറ്റി പെട്രോൾ പമ്പിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. പമ്പു ജീവനക്കാരായ ബാബുൾ ഹുസൈൻ (20) ബിപ്ളൗദാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഇവരുടെ കൈയിൽ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്.