ചേർത്തല: മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ രാത്രികാല സേവനം പുനരാരംഭിച്ചു. ഹൗസ് സർജൻമാർ പരീക്ഷയ്ക്ക് പോയതിനാൽ മൂന്നുദിവസമായി രാത്രികാല സേവനം തടസപ്പെട്ടിരിക്കുകയായിരുന്നു.മുഹമ്മയിലേയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ രാത്രിയിൽ ഡോക്ടർ ഇല്ലാതായതോടെ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും വിമർശനം ഉയരുകയും ചെയ്തിരുന്നു. തുടർന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ വിഷയത്തിൽ ഇടപെട്ടാണ് പ്രശ്നത്തി​ന് പരി​ഹാരം കണ്ടത്.