ആറാട്ടുപുഴ: വിമുക്ത ഭടനായ മംഗലം വഴക്കൂട്ടത്തിൽ ബാബുവിന് കരൾ പകുത്തു നൽകിയ മകൾ അഖിലയ്ക്ക് (25)കേരള സ്റ്റേറ്റ് എക്സ് -സർവീസ് ലീഗ് ആറാട്ടുപുഴ യൂണിറ്റ് കമ്മിറ്റി ധനസഹായം നൽകി. സംഘടനയിലെ അംഗങ്ങൾ നൽകിയ അര ലക്ഷം രൂപ പ്രസിഡന്റ് ആർ. ബോസ്, സെക്രട്ടറി കെ. ശശി, രക്ഷാധികാരി കെ.ബി. നടേശൻ, തുളസീദാസ്, ശശീന്ദ്രൻ എന്നിവർ ചേർന്നു അഖിലയ്ക്ക് കൈമാറി. ഹരിപ്പാട് ഗവണ്മെന്റ് ഐ.ടി.ഐയിൽ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്നതിനിടയിൽ ആണ് ബാബുവിന് രോഗം പിടിപെട്ടത്. ഇടപ്പള്ളിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആണ് ശാസ്ത്രക്രിയ നടത്തിയത്.