ചേർത്തല: നഗരത്തിൽ എ.എസ് കനാലിൽ ക്കൂസ് മാലിന്യം തള്ളിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യവുമായെത്തിയ ടാങ്കർ ലോറി പിടിച്ചെടുത്തു. ലോറി ഡ്രൈവർ പള്ളിപ്പുറം ഭജനശാല പറമ്പിൽ നിഷാദ് (37), സഹായി കഞ്ഞിക്കുഴി മറ്റത്തിൽ വെളിയിൽ രാഹുൽ (29) എന്നിവരെയാണ് ഇന്നലെ പുലർച്ചെ സെന്റ് മേരീസ് സ്‌കൂളിന് സമീപം കനാലിലേക്ക് മാലിന്യം തള്ളുന്നതിനിടെ സി.ഐ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ ജിൽസൺ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.