മാവേലിക്കര : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് കോൺഗ്രസ് ശിഥിലമാകുമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം നേതൃയോഗം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി ഡാനിയേൽ അദ്ധ്യക്ഷനായി. മാവേലിക്കര നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ് അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് നേതാക്കളായ ബൈജു കലാശാല, അഡ്വ.ജെ.അശോക് കുമാർ, രാധാകൃഷ്ണ കുറുപ്പ്, അജി ഡാനിയൽ, ശിവജി അറ്റ് ലസ്, എസ്.അയ്യപ്പൻപിള്ള, പി.രാജു, വി.ഹരികുമാർ, അജിത്ത് തെക്കേക്കര, എസ്.ശ്രീനിവാസൻ, സാജൻ നാടാവളളിൽ തുടങ്ങിയവർ സംസാരിച്ചു.