കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ഒന്നാം നമ്പർ നീലംപേരൂർ ശാഖയിലെ പൂതനാട്ട്കാവ് ദേവിക്ഷേത്രത്തിൽ ഭദ്രകാളി ദേവി വിഗ്രഹ പുനഃ പ്രതിഷ്ഠ നടന്നു. ദുർഗ, മഹാദേവൻ എന്നീ ഉപപ്രതിഷ്ഠകളും നടന്നു . ചടങ്ങിൽ കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ. കൺവീനർ സന്തോഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു. ശാഖ പ്രസിഡന്റ് സുരേഷ് പി.കുമാർ പുത്തൻചിറ, വൈസ് പ്രസിഡന്റ് പി.ബിജുമോൻ തൊണ്ണൂറിൽചിറ, സെക്രട്ടറി കെ.ആർ.രാജു തുടങ്ങിയവർ നേതൃത്വം നൽകി.