മാവേലിക്കര: ശ്രീബുദ്ധ റസിഡന്റ്‌സ് അസോസിയേഷൻ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയതിൽ സംഘടന പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മാവേലിക്കര ബുദ്ധജംഗ്ഷന് തെക്ക് ഭാഗത്തായി താലൂക്ക് വികസന സമിതിയുടേയും ജനങ്ങളുടേയും നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ച് സംഘടന നിർമ്മിച്ച താത്കാലിക ബസ് കാത്തിരുപ്പ് കേന്ദ്രമാണ് പൊതുമരാമത്ത് അധികൃതർ സമീപത്തെ വസ്തു ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ചുമാറ്റിയത്. മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് എന്നിവയുടെ അനുവാദത്തോടെയായിരുന്നു ബുദ്ധജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനായി തെക്ക് ഭാഗത്തേക്ക് മാറ്റി കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിരുന്നത്. ബസ് കാത്തിരുപ്പ് കേന്ദ്രം പുന:സ്ഥാപിച്ചില്ലെങ്കിൽ വരും ദിനങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് എത്തുമെന്ന് സംഘടന പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സെക്രട്ടറി പി.ജെ.ആന്റണി എന്നിവർ അറിയിച്ചു.