photo

ചേർത്തല: ടൗൺ റോട്ടറി ക്ലബ്ബിൽ റോട്ടറി ഗവർണർ ഡോ.തോമസ് വാവാനിക്കുന്നേൽ സന്ദർശനം നടത്തി.കൊവിഡ് കാലഘട്ടത്തിൽ വാക്‌സിനേഷൻ ക്യാമ്പ് ഉൾപ്പെടെ സാമുഹ്യ പുരോഗതി മുൻനിർത്തി നടത്തിയ വിവിധ പ്രവർത്തനങ്ങളെ പരിഗണിച്ച് ക്ലബ് പ്രസിഡന്റ് പി. സന്തോഷ് കുമാറിനും സെക്രട്ടറി ജിതേഷ് നമ്പ്യാറിനും പ്രശസ്തി പത്രം കൈമാറി .റോട്ടറി യുവജന സംഘടനയായ സാ​റ്റലൈ​റ്റ് ക്ലബ്ബിന്റെ ചെയർമാനായ അഡ്വ.മനു ഹർഷകുമാർ, അരുൺ ശാന്തകുമാർ എന്നിവരെയും ഗവർണർ അനുമോദിച്ചു . എ.സി. ശാന്തകുമാർ സ്വാഗതവും അടുത്ത വർഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുനിൽ തോമസ് നന്ദിയും പറഞ്ഞു.റോട്ടറി ഇന്റർനാഷണലിലേയ്ക്ക് 1000 ഡോളർ സംഭാവന നൽകിയ അബ്ദുൾ ബഷീറിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. റോട്ടറി അസിസ്​റ്റ​റ്റ് ഗവർണർ സുബൈർ ഷംസ് മുഖ്യാതിഥിയായി.