ഹരിപ്പാട്: വേനൽ മഴയെ തുടർന്ന് കൃഷി നശിച്ച് വെള്ളം കയറിയ പള്ളിപ്പാട്ടെ വിവിധ പാടശേഖരങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പള്ളിപ്പാട്ടെ വൈപ്പിൻകാട്, കോയിക്കലേത്ത്,ആയിരത്തിൻപവ്,കരിന്നക്കാട്, കട്ടക്കുഴി, ചെറുകുഴി,കരീലി, വഴുതനം, പള്ളിക്കൽ മുല്ലേൽ മൂല, കട്ടക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം കയറിയതു മൂലം കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിഞ്ഞി​ല്ല. കർഷകർക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ചെന്നിത്തല കൃഷി വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ ,സുധീർ, സാജൻ പനയറ, കെ.എം.രാജു, കൃഷ്ണകുമാർ, ബിനു, പീറ്റർ തോമസ് ,സിജോ, സോണി എന്നിവർ ഒപ്പമുണ്ടായിരുന്നു.