മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 21, 22, 23 തീയതികളിൽ ത്രിദിന വെബിനാർ സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എം.സി ദത്തൻ ഉദ്ഘാടനം ചെയ്യും. ഡോ.എം.സി ദത്തൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഡയറക്ടറായിരുന്ന ഡോ.ജോർജ് വർഗീസ്, അഗ്രികൾച്ചർ യുണിവേഴ്സിറ്റി​ മുൻ വൈസ് ചാൻസലറും കേരള കർഷക ക്ഷേമ ബോർഡ് ചെയർമാനുമായ ഡോ.പി.രാജേന്ദ്രൻ എന്നിവർ ക്ളാസുകൾ നയിക്കും. യുട്യൂബ് ലൈവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും 21ന് രാവിലെ 10 മുതൽ യുട്യൂബ് ലിങ്ക് ലഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ഷേർളി.പി ആനന്ദ് അറിയിച്ചു. രക്ഷകർത്താക്കൾക്കും പങ്കെടുക്കാം. ഫോൺ​: 04792328844, 0479232880.