tv-r

അരൂർ. ഗൃഹനാഥനെ പാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അരൂർ അഞ്ചാം വാർഡിൽ പാണ്ടി പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന കാക്കരപറമ്പിൽ.ജോയി (69) ആണ് മരിച്ചത്.ദേശീയപാതയിൽ അരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എതിർവശത്തുള്ള റോഡരികിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. ജോയി ഉപയോഗിച്ചിരുന്ന സൈക്കിളും സമീപത്തുണ്ടായിരുന്നു. കൂലിപ്പണിക്കാരനാണ്. അരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മേരി.മക്കൾ: റോയി, ജോജി. മരുമകൾ:സരിത.