s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1347 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സമ്പർക്കവ്യാപനം തടയാനായി പരിശോധനയും ഊർജ്ജിതമാക്കി.

നിലവിൽ ജില്ലയിൽ വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം അനുവദിച്ച 20,000 ഡോസ് വാക്സിൻ പി.എച്ച്.സികളിലേക്കും മറ്റ് വാക്സിൻ കേന്ദ്രങ്ങളിലേക്കുമാണ് നൽകിയത്. ഇന്നും നാളെയുമായി കൂടുതൽ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. ജില്ലയിൽ സർക്കാർ തലത്തിൽ 36 കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷൻ നടക്കുന്നത്. മാസ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികൾ, ഫാക്ടറികളിലും മറ്റ് തൊഴിൽ ശാലകളിലും ജോലി ചെയ്യുന്നവർ, തുണിക്കടയിലെ ജീവനക്കാർ തുടങ്ങിയവരിൽ പരിശോധന നടത്തുന്നുണ്ട്. ഓരോ ദിവസവും പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണം ആശാ പ്രവർത്തകർ വഴി തലേ ദിവസം അതത് പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിൽ അറിയിക്കും. പരിശോധന സ്ഥലത്തെ തിരക്കൊഴിവാക്കാൻ ഇത് സഹായകരമാവും. .

നിലവിലെ സാഹചര്യത്തിൽ ആശുപത്രികളിൽ രോഗികൾക്ക് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം.

ആശുപത്രി​കൾ സജ്ജം

മെഡിക്കൽ കോളേജ് ആശുപത്രി മുതൽ താലൂക്ക് ആശുപത്രികൾ വരെ വെന്റിലേറ്ററുകൾ തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ മെഡി. ആശുപത്രി ഐ.സി യൂണിറ്റിൽ 14 രോഗികൾ മാത്രമേ ചികിത്സയിലുള്ളൂ. ഗുരുതരമായ ലക്ഷണങ്ങളുള്ളവരുടെ എണ്ണം 10 ശതമാനത്തിൽ താഴെയാണ്. വെന്റിലേറ്ററുകളുടെ കുറവ് നിമിത്തം ചികിത്സ കിട്ടാത്ത സാഹചര്യം ജില്ലയിലെ ആശുപത്രികളിലില്ലെന്ന് കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു.

മെഡി. ആശുപത്രിയിലെ ബെഡ്

 എെ.സി.യു......75

 ഹൈ ഫ്ലോ ഓക്സിജൻ.........150

ഹരിപ്പാട് താലൂക്ക് ആശുപത്രി

 ഹൈ ഫ്ലോ ഓക്സിജൻ......36

ചേർത്തല താലൂക്ക് ആശുപത്രി

 ഹൈ ഫ്ലോ ഓക്സിജൻ.........140

സി.എഫ്.എൽ.ടി കേന്ദ്രങ്ങൾ

 ഹൈ ഫ്ലോ ഓക്സിജൻ...........200

സെഞ്ച്വറി ആശുപത്രി.......200

....................................

ഇന്നലെ സമ്പർക്ക രോഗികൾ.......1337

രോഗമുക്തർ....................................215

നിലവിൽ ചികിത്സയിലുള്ളത്.........6431

ഇതുവരെ കൊവിഡ് ബാധിതർ...90,126