മാന്നാർ : ചെന്നിത്തല നാമഞ്ചേരി ഭാഗത്ത് കുടി​വെള്ളം മുടങ്ങി​യി​ട്ട് ദി​വസങ്ങളായി​ട്ടും അധി​കൃതർ നടപടി​യെടുക്കുന്നി​ല്ലെന്ന് പരാതി​. തി​രഞ്ഞെടുപ്പി​ന്റെ അടുത്ത ദി​വസം മുതലാണ് കുടി​വെള്ളം കി​ട്ടാതായതെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ ആറ്റി​ലെയും മറ്റും വെള്ളം ഉപയോഗി​ച്ചാണ് ജനങ്ങൾ ദൈനംദി​ന കാര്യങ്ങൾ നടത്തുന്നത്. എത്രയും പെട്ടെന്ന് ഇതി​ന് പരി​ഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.