കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വി.എച്ച്.എസ്.എസ് ഫുട്ബാൾ അക്കാദമി ഉദ്ഘാടനവും മാസ്റ്റർ പ്ലാൻ സമർപ്പണവും എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി​.എ പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ,ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ബ്ളോക്ക് പഞ്ചായത്തംഗം എ.എം.ഹാഷിർ ,ശശി സി.സാൻറ്റോസ്, വി.ബീന, കെ.പി.മായ, ജെ. ഗായത്രി, മായ ശ്രീകുമാർ ,ഗംഗാറാം കണ്ണമ്പള്ളിൽ, ജെസി റോയ്, എസ്.ആർ.എസ്.നായർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.