photo

ആലപ്പുഴ: വിൽപ്പനക്കായി കൊണ്ടുവന്ന കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ നർക്കോട്ടിക് സെൽ ഡിവൈ എസ്.പി എം.ആർ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.2കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

കാട്ടൂർ പള്ളിപ്പറമ്പിൽ കിരൺ ബോസ്( അപ്പു-25), കാട്ടൂർ വലിയ തൈയ്യിൽ ബിബിൻ ജോസ് (മനു-30), കാട്ടുർ നടിപ്പറമ്പിൽ രാജേഷ് (27), പൊള്ളേത്തൈചുള്ളിക്കൽ ജൂബിൻ (25), കാട്ടൂർ ഓമനപ്പുഴ പള്ളിപ്പറമ്പിൽ ജോമോൻ(31) എന്നിവരാണ് പിടിയിലായത്. നർക്കോട്ടിക് സെല്ലും മണ്ണഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടുർ സാരഥി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു. മണ്ണഞ്ചേരി സി.ഐ രവി സന്തോഷ്, എസ്.ഐ കിരൺ, അഡിഷണൽ എസ്.ഐ അനിയപ്പൻ, സ്പെഷ്യൽസ്ക്വാഡ് അംഗങ്ങളായ ജാക്‌സൺ, ഉല്ലാസ്, ഹരികൃഷ്ണൻ ,എബി തോമസ് ,അനുപ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.