പൂച്ചാക്കൽ: കൊവിഡ് ബാധിച്ചു മരിച്ച അരൂക്കുറ്റി മൂന്നാം വാർഡ് വെളീപ്പറമ്പ് വീട്ടിൽ മാലതിയുടെ (70) മൃതദേഹം ഡി.വൈ.എഫ് ഐ അരൂക്കുറ്റി മേഖല കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു.
കളമശേരി മെഡി. ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 12 നാണ് മാലതി മരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വിനു ബാബു, യുബിൻ, ബിജു, ബിലാൽ, കിഷോർ എന്നിവർ ചേർന്നാണ് വടുതല പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തിയത്.