ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4277-ാം നമ്പർ ശാഖയിൽ നാളെ മുതൽ 25 വരെ നടത്താനിരുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും മാറ്റിവച്ചു. കൊവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷ്ഠ കർമ്മവും സമർപ്പണവും മാറ്റി വച്ചതെന്നും ശാഖാ യോഗം ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞവർഷം 2020 ഏപ്രിൽ 29ന് നടത്താനിരുന്ന ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും കൊവിഡ് കാരണം അന്ന് മാറ്റിവച്ചതാണ്.