അമ്പലപ്പുഴ: പെട്ടി ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു.വണ്ടാനം തറമേഴം വീട്ടിൽ രാജൻ (60) ആണ് മരിച്ചത്.കുറവൻതോട് ജംഗ്ഷന് സമീപം സ്റ്റേഷനറി കട നടത്തിവന്നിരുന്ന രാജൻ, രണ്ടര മാസം മുമ്പ് ഊണ് കഴിക്കാൻ സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ വണ്ടാനത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രതികല. മക്കൾ:ആര്യ, അശ്വനി. മരുമകൻ :ശ്യാം.