മാവേലിക്കര : എസ്.എൻ.ഡി.പി യോഗം പൊന്നാരംതോട്ടം 3365-ാം നമ്പർ ശാഖ ഗുരുദേവക്ഷേത്രത്തിലെ ആറാമത് ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം 24 ന് നടക്കും. സുജിത്ത് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 10 ന് കലശാഭിഷേകം, മഹാഗുരുപൂജ, മഹാനിവേദ്യം, ഗുരുപുഷ്പാഞ്ജലി, മംഗളാരതി, രാത്രി 7 ന് അത്താഴപൂജ, 7.30 ന് നട അടയ്ക്കൽ.