ആലപ്പുഴ : കൊവിഡ് രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി എഴുപുന്ന വാർഡ് 14, പാണ്ടനാട് 1, 2, 8,11,12,13 വാർഡുകൾ , ചെന്നിത്തല വാർഡ് 7ൽ കുട്ടിയാറ ഭാഗം മുതൽ തോപ്പിൽ കോളനി വരെയുള്ള ഭാഗം, ചെന്നിത്തല വാർഡ് 13ൽ കല്ലുംമൂട് ജംഗ്ഷൻ മുതൽ കളരിക്കൽ ജംഗ്ഷൻ വരെയും തേവർക്കുളം മുതൽ കോതകുളങ്ങര പടി വരെയും തൈക്കാട്ടുശ്ശേരി വാർഡ് 12ൽ പോളേക്കടവ് -ചണ്ണിക്കടവ് റോഡിന് ഇരുവശവും ശ്രാമ്പിക്കൽ സെന്റ മേരിസ് എൽ പി സ്‌കൂളിന്റെ തെക്ക് പടിഞ്ഞാറ് ഭാഗവും വരുന്ന പ്രദേശം, തകഴി വാർഡ് 6, മണ്ണഞ്ചേരി വാർഡ് 3ൽ തറമൂട് - പഴഞ്ഞാല റോഡ്, കാവുങ്കൽ - തോട്ടപ്പള്ളി - ചക്കാല റോഡ്, കാവുങ്കൽ ജംഗ്ഷൻ - പൂത്താട്ട് റോഡ്, പി കെ കവല - ഏലിപ്പനം റോഡ്, തലവടി വാർഡ് 14ൽ കൊച്ചമ്മനം മുതൽ വടക്കോട്ട് മാമ്മൂട് കോളനി വരെ വരുന്ന പ്രദേശം, കൈനകരി വാർഡ് 5ൽ പട്ടേൽ ജെട്ടി മുതൽ മുളപ്പാലം വരെ വരുന്ന പ്രദേശം, നീലംപേരൂർ വാർഡ് 12ൽ ചെറുകര കളത്തിൽവീട് മുതൽ മുണ്ടകപ്പാടം വരെയുള്ള സാഗം എന്നി​വി​ടങ്ങൾ കണ്ടെയ്ൻമെന്റ്‌ സോണുകളാക്കി​.