ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്തിൽ ബി.ജെ.പിയെ അധികാരത്തിലേറ്റിയത് സി.പി.എമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. രണ്ടു തവണ സി.പി.എമ്മിനെ യു.ഡി.എഫ് പിന്തുണച്ചപ്പോൾ അവർ രാജിവച്ചു. അതിനാൽ ഇത്തവണ വിട്ടുനിന്നു. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ബി.ജെ.പിയെ അധികാരത്തിലേറ്റുക അവരുടെ ലക്ഷ്യമായിരുന്നു. തിരുവൻവണ്ടൂരിൽ സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് പിന്തുണ നൽകിയതെന്നും എം.ലിജു പറഞ്ഞു.