ചേർത്തല: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേർത്തല പൊലീസ് സബ് ഡിവിഷന്റെ പരിധിയിൽ എല്ലാ പ്രദേശങ്ങളിലും പൊലീസ് നിയന്ത്റണങ്ങളും പരിശോധനയും കർശനമാക്കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനും എസ്.എച്ച്.ഒമാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈ.എസ്.പി വിനോദ് പിള്ള അറിയിച്ചു.