കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഒഴിവാക്കാൻ രജിസ്ട്രേഷൻ ആരംഭി​ച്ചതായി​ അധി​കൃതർ അറി​യി​ച്ചു. രാവിലെ 8മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ആശുപത്രി കോമ്പൗണ്ടിൽ തന്നെ 2 രജിസ്‌ട്രേഷൻ കൗണ്ടറുകൾ തുടങ്ങുകയും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തു.

10 മുതൽ കൊവിഡ് വാക്‌സിനേഷൻ തുടങ്ങും.